Monday, November 30, 2015

കൊലപാതകം

അദ്യം കൊന്നത് ജീരക മിഠായി നിറച്ച സ്ക്കൂട്ടറായിരുന്നു.
പിന്നെ മാമന്‍ കൊ​ണ്ടുവന്ന റിമോര്‍ട്ട് കാര്‍.
അമ്മ തലയില്‍ നിന്ന് പറിച്ചെടുത്ത വെളുത്ത ചെറിയ പേന്‍.
എട്ടന്‍റെ കുളത്തിലെ കളര്‍മീന്‍ അവസാനമായി
പിടഞ്ഞതെന്‍റെ കയ്യില്‍ വെച്ചാണ്.
 ആക്രിക്കാരനുവേണ്ടി തട്ടിന്‍പുറത്തു നിന്ന് എടുത്തിട്ട പേപ്പറിലെ കൂറ
 അറിയാതെയാണ് കാലിനടിയില്‍ പെട്ടുപോയത്.
അന്നാണ് അദ്യമായി കുടല്‍മാല ചതച്ചരച്ചത്.
ഇതുകൊണ്ടൊക്കെയാവണം പിച്ചിച്ചീറാന്‍ വന്ന പട്ടികളിരൊത്തുനെ കൊന്ന
എന്നെക്കുറിച്ച്,വിധിയെഴുതിയത്- "ഷീ ഈസെ ബോണ്‍ ക്രിമിനല്‍...."